മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയും പരക്കുന്നു. മഴ പെയ്യുമ്പോള്‍ ഉരപ്പു കുഴി തോടു വഴി തുറന്നു വിടുന്ന കെമിക്കല്‍ കലര്‍ന്ന വെള്ളം ഊരു കുഴി തോട്ടിലൂടെയാണ് ഒഴുകുന്നത്. തോടിന്റെ സമീപത്തുള വിടുകള്‍ക്ക് ഇത് ഭീഷണിയായിരിക്കുകയാണ്.
പ്രളയത്തില്‍ സമയത്ത്ഊരു കുഴി തോട്ടില്‍ നിന്നും വിടുകളിലും മറ്റും കയറിയത് കെമിക്കല്‍ കലര്‍ന്ന ഈ മലിനജലമാണ്. കെട്ടികിടക്കുന്ന മലിന ജലംനിരവധി കുടിവെള്ള കിണറുകളിലും മറ്റും ഇറങ്ങി ശുദ്ധജലവും മലിനമാക്കുകയാണ്. മഴ പെയ്യുമ്പോള്‍ വന്‍ തോതില്‍ വെള്ളം തുറന്നു വിടുകയാണ്. ബന്ധപ്പെട്ട അധികൃരെ അറിയിച്ചാല്‍ പോലും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുട പരാതി.