പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ തമിഴ്നാട്ടിലേയ്ക്ക് കടന്നു ; മകനെ വെട്ടിക്കൊന്ന് പ്രതികൾ തന്റെ മുഖത്തേയ്ക്ക് നോക്കി; കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ്

തൃശൂർ : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെ കൊലയാളികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാലുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകശേഷം കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെനിന്നാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ വകവരുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കുംമുന്‍പേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍നിന്ന് വീണ് പരിക്ക് പറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണിത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നത്.

ഇതിനിടെ, കൊലപാതകത്തെക്കുറിച്ച്‌ വെളിപ്പെടുത്തി സംഭവസമയത്ത് കൂടെയുണ്ടായിരുന്ന പിതാവ് അബൂബക്കര്‍. രണ്ടു കാറുകളിലെത്തിയ സംഘം ജുമുഅ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു രണ്ടുപേരും സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. രണ്ടുപേരാണ് മകനെ വെട്ടിയത്. അക്രമികള്‍ക്ക് മുഖംമൂടിയുണ്ടായിരുന്നില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു.

കാറിലെത്തിയ സംഘം രണ്ടുപേരെയും തട്ടിത്തെറിപ്പിച്ചു. ഞാന്‍ ഒരു ഭാഗത്തേക്ക് തെറിച്ചുപോയി. ഇടിയുടെ ആഘാതത്തില്‍ പിന്നോട്ട് വീണു. അവനും മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണു. അവിടെ വച്ചാണ് അവനെ സംഘം ആക്രമിച്ചത്. ആക്രമണം കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ അവര്‍ എന്നെ നോക്കി. ഒന്നും ചെയ്തില്ല. എന്നിട്ട് മറ്റൊരു കാറില്‍ കയറി തിരിച്ചുപോയി-അദ്ദേഹം പറഞ്ഞു.

അക്രമികളില്‍ രണ്ടുപേരെ താന്‍ കണ്ടിട്ടുണ്ടെന്നും മറ്റൊരു വശത്തുകൂടെ എത്തിയവര്‍ വേറെയുമുണ്ടെന്നും അബൂബക്കര്‍ വെളിപ്പെടുത്തി. അക്രമികള്‍ മുഖംമൂടിയൊന്നുമിട്ടിട്ടുണ്ടായിരുന്നില്ല. അവരെ കണ്ടാല്‍ തിരിച്ചറിയാനാകും. കൈയില്‍ ആയുധങ്ങളുണ്ടായിരുന്നു. ഞാനവിടെ വീണുകിടക്കുമ്പോള്‍ ആക്രമിക്കുന്ന ശബ്ദം തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും സുബൈറിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles