ഏറ്റുമാനൂർ :നീതിയുടെ അഭയകേന്ദ്ര ങ്ങളായ പോലീസ് സ്റ്റേഷനുകൾ സർക്കാറിന്റെ ഒത്താശയാടെ ഇടിമുറികളായി മാറുമ്പോൾ ഭരണകൂട ഭീകരതയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ പരിഷ്‌കൃതകേരള ത്തിനു അപമാനമാണ്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വി.എസ്.സുചിതിത്തിനെ മൃഗ്ഗീയമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്ന് ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ്.
കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ നീണ്ടൂർ മുരളി, ജൂബി ജോസഫ് ഐക്കരക്കുഴി,സിനുജോൺ,ടി.എസ്.അൻസാരി, കെ.ജി.ഹരിദാസ്, ബിജു കൂമ്പിക്കൻ,വിഷ്ണുചെമ്പുണ്ടവള്ളി,ഡേവിഡ് ജോസഫ്, സബിതാ ജോമോൻ, സൗമ്യ ബിനീഷ്,ജോസഫ് ചാക്കോ എട്ടുകാട്ടിൽ, സജീവ് അബ്ദുൽ കാദർ,ജോർജ് കരോട്ട്, ഐസക്ക് പാടിയത്ത്,ടോമി മണ്ഡപത്തിൽ, ഹരിപ്രകാശ് മാന്നാനം. എന്നിവർ പ്രസംഗിച്ചു.