പൊൻകുന്നം : അനധികൃതമായി പ്രവർത്തിച്ചിരുന്ന, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്ന ഗോഡൗൺ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്ത് നോട്ടീസ് നൽകി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ജോലി ചെയ്തിരുന്നത് പ്രായ പൂർത്തിയാകാത്ത കുട്ടികളും ,സ്ഥാപന നടത്തിപ്പുകാരൻ ഈരാറ്റുപേട്ടയിലെ ഇടതുപക്ഷ വനിതാ കൗൺസിലറുടെ ഭർത്താവ് എന്നാരോപണം കാഞ്ഞിരപ്പള്ളി: പൊൻകുന്നം ചേപ്പുംപാറയിൽ ഈരാറ്റുപേട്ട സ്വദേശി വാടകക്ക് എടുത്ത കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗോഡൗൺ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ അടച്ചു പൂട്ടണമെന്നു നിർദേശിച്ചാണ് പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര നോട്ടിസ് നൽകിയത്. പഞ്ചായത്തിന്റെയോ മറ്റു നിയമപരമായ യാതൊരു അനുമതിയോ പെർമിറ്റോ ഇല്ലാതെയാണ് ഗോഡൗണിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ കണ്ടെത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ലീനാ കൃഷ്ണകുമാർ, അമ്പിളി ശിവദാസ്, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. യാരൊരും മാനദണ്ഡങ്ങളും പാലിക്കാതെ ഇടുക്കി അടക്കമുള്ള മറ്റ് ജില്ലകളിൽ നിന്നും മാലിന്യങ്ങൾ കൊണ്ടുവന്നിരുന്നു ,പഞ്ചായത്ത് അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഇ സ്ഥാപനത്തിലെ അസഹനീയമായ ദുർഗന്ധം മൂലം നാട്ടുകാരുടെ പരാതിയെ തുടർന്നു പഞ്ചായത്ത് അധികൃതർ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ സ്ഥലത്തു നിന്നും മാറ്റണമെന്നും അധികൃതർ നിർദേശിച്ചു. ഗോഡൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കുന്നതിനായി പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളി കുടുംബം ജോലി ചെയ്യുന്നതായും കണ്ടെത്തി, കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരുന്നത് എന്നും മനുഷ്യാവകാശ കമ്മീഷനും ,ബാലാവകാശ കമ്മീഷനും ഇ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നുമാണ് നാട്ടുകാർ പറയുന്നത് സ്ഥാപനത്തിൻ്റ നടത്തിപ്പുകാരൻ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഇടതുപക്ഷ വനിതാ കൗൺസിലറുടെ ഭർത്താവ് എന്നാരോപണവും ശക്തമാണ്.