പാമ്പാടി : പൊൻകുന്നം വർക്കി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും അനുമോദന യോഗവും നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ സാജൻ സാമുവലും , ഗ്രന്ഥശാല സ്കൂളിലേക്ക് എന്ന വിഷയത്തിൽ ഏലിയാസ് കെ ഏബ്രഹാമും ക്ലാസ്സുകൾ നയിച്ചു. യോഗത്തിൽ സ്കൂൾ സീനിയർ അധ്യാപിക വീനീത സാറാ ഏബ്രഹാം അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ ജില്ലാ തല കവിതാ രചന മത്സരത്തിൽ സമ്മാനാർഹയായ ലക്ഷി ബിനു, ഗണിതം ടാലന്റ് സേർച്ച് സ്കോളർഷിപ്പ് എക്സാമിനേഷൻ സംസ്ഥാന തല അവാർഡ് ജേതാക്കളായ വി ആർ ആരതി , ഡി പത്മനാഭൻ , ഡി വൈഷ്ണവ് , എന്നി വരെ ആദരിച്ചു