പൂഞ്ഞാർ: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ യുടെ നേതൃത്വത്തിലുള്ള എം എൽ എ സർവീസ് ആർമിയുടെ വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷണൽ പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ ഈ മാസം 30 ന് 2 പി. എമ്മിന് പൂഞ്ഞാർ എസ് എം വി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് കായിക പ്രതിഭളെയും, പരിശീലകരെയും, സർവ്വകലാശാല റാങ്ക് ജേതാക്കളെയും അനുമോദിക്കുന്ന പ്രതിഭാ സംഗമം നടക്കും. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണം,വെള്ളി, വെങ്കലം മെഡൽ ജേതാക്കളായ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുപ്പതോളം കുട്ടികളെയും, അവരുടെ പരിശീലകരെയും കൂടാതെ കഴിഞ്ഞ ഒരു അധ്യായന വർഷത്തിനിടയിൽ വിവിധ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദ,ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് ജേതാക്കളായവരും കൂടാതെ പി.എച്ച്.ഡി നേട്ടം കൈവരിച്ചവരും ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയങ്ങൾ നേടിയ 45 ഓളം പ്രതിഭകളെയുമാണ് ആദരിക്കുക. ചടങ്ങിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും.നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ.കെ.സി സണ്ണി, മുൻ സംസ്ഥാന കായിക വകുപ്പ് ജോയിന്റ് ഡയറക്ടറും, മുൻ ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ചാക്കോ ജോസഫ്, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്,കായിക പരിശീലകൻ ദ്രോണാചാര്യ കെ.പി തോമസ് മാഷ് ,ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, സെക്രട്ടറി സുജ എം.ജി പ്രോഗ്രാം കോ ഓർഡിനേറ്റർ പി.എ ഇബ്രാഹിം കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയി സി.ജോർജ്, മാർട്ടിൻ ജെയിംസ്, അഭിലാഷ് ജോസഫ്, ഡോമിനിക് കല്ലാടൻ, എലിസബത്ത് തോമസ് ഐക്കരസ്കൂൾ മാനേജർ ഡോ.
ബീന വർമ്മ, പ്രിൻസിപ്പൽ ജയശ്രീ.ആർ ഹെഡ്മാസ്റ്റർ വി.ആർപ്യാരിലാൽ, തുടങ്ങിയവർ പ്രസംഗിക്കും.