കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ് ഇതു സംബന്ധിച്ചു ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നിർദേശിച്ചത് അനുസരിച്ചാണ് ഇപ്പോൾ പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേക്കപ്പ് മാൻ അപമര്യാദയായി പെരുമാറിയതായി നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നേരത്തെ ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി.
Advertisements