ടോക്കിയോ: പോണിടെയില്‍ ശൈലിയില്‍ പെണ്‍കുട്ടികള്‍ മുടി കെട്ടുന്നതിന് ജപ്പാനിലെ വിദ്യാലയങ്ങളില്‍ നിരോധനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോണിടെയില്‍ ശൈലിയില്‍ മുടികെട്ടുന്നത് കഴുത്തിന്റെ പിന്‍ഭാഗം കാണുന്നതിന് ഇടയാക്കുമെന്നും ഇത് ആണ്‍കുട്ടികള്‍ക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പുതിയ പരിഷ്‌കാരത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില സ്‌കൂളുകള്‍ പരിഷ്‌കാരം നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് സമാനമായി സ്‌കൂളില്‍ വെള്ള അടിവസ്ത്രം മാത്രമേ ധരിക്കാവൂ എന്ന വിചിത്രമായ നിയമങ്ങളും പല സ്‌കൂളുകളിലും നിലവിലുണ്ട്. കളര്‍ അടിവസ്ത്രങ്ങള്‍ വസ്ത്രത്തിന് അടിയിലൂടെ ദൃശ്യമാകും എന്നതാണ് ഇത്തരം ഒരു നിരോധനത്തിന് അടിസ്ഥാനം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കരിനിയമങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ജപ്പാനില്‍ പതിവാണെന്നും ഈ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാര്‍ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.