തിരുവനന്തപുരം : പൂജവെപ്പ് പ്രമാണിച്ച് ഒൿടോബർ 3 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ ഒക്ടോബർ 4 5 തീയതികളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുർഗാഷ്ടമി ദിവസമായ മൂന്നിനാണ് പൂജ വെക്കുന്നതും അതുകൊണ്ടുതന്നെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്ത എത്തിയിരുന്നു. ഇത് തുടർന്നാണ് ഇപ്പോൾ സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisements