ഗുജറാത്ത് : വിവാഹ വേദിയിലെ പലതരം പ്രശ്നങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍, ഒരു പക്ഷേ ഇതാദ്യമായി വിവാഹം നടത്തിക്കൊടുക്കാനെത്തിയ പുരോഹിതന്‍ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾക്ക് നേരെ പൂജാ പാത്രം വലിച്ചെറിഞ്ഞത് വിവാഹ വേദിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു. സൻസ്കാർ സോജിത്ര എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗുജറാത്തിലെ ഒരു ഹിന്ദു വിവാഹ വേദിയിലാണ് സംഭവം നടന്നത്.
വരനും വധുവും പരമ്പരാഗത വിവാഹ ചടങ്ങിന്‍റെ ഭാഗമായി അഗ്നിക്ക് ഏഴ് വലം വയ്ക്കുന്നതിനിടെ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ ഇരുവരെയും അനുഗ്രഹിക്കാനായി പൂക്കള്‍ അര്‍പ്പിക്കുന്ന ഒരു ചടങ്ങുണ്ട്. എന്നാല്‍ വീഡിയോയില്‍ വരനും വധുവും അഗ്നിയെ വലം വയ്ക്കുമ്പോള്‍ ബന്ധുക്കൾ പക തീര്‍ക്കുന്നത് പോലെ തങ്ങളുടെ കൈയിലുള്ള പൂക്കൾ ഇരുവർക്കും നേരെ വലിച്ചെറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോയില്‍ ഏതാണ്ട് കല്ലെറിയുന്നതിന് സമാനമായി പൂക്കളെറിയുന്ന ബന്ധുക്കളെ കാണാം. ഈ സമയം സമീപത്ത് നില്‍ക്കുകയായിരുന്ന പുരോഹിതന്‍റെ മുഖത്തേക്കും കണ്ണിലേക്കും ശക്തിയായി പൂക്കൾ വന്ന് വീഴുന്നു. ഇതില്‍ അസ്വസ്ഥനായ പുരോഹിതന്‍ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് തന്‍റെ കൈയിലിരുന്ന പൂജാപാത്രം പൂക്കളെറിയുന്ന ബന്ധുക്കൾക്ക് നേരെ വലിച്ചെറിയുന്നു. പുരോഹിതന്‍ എത്രമാത്രം അസ്വസ്ഥനായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ഏറില്‍ നിന്നും വ്യക്തം.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അതിഥികളുടെയും ബന്ധുക്കളുടെയും പ്രവര്‍ത്തിയ വിമൃശിച്ചും പുരോഹിതന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും കൊണ്ട് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. അതിഥികൾ വിവാഹത്തിന്‍റെ പവിത്രതയെ അവഹേളിക്കുകയായിരുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം എഴുതി. ഒപ്പം അതിഥികളുടെ പ്രകോപനമാണ് പുരോഹിതനെ അത്തരമൊരു പ്രവര്‍ത്തിക്ക് നിര്‍ബന്ധിച്ചതെന്നും അവര്‍ കുറിച്ചു.