പൂവൻതുരുത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം; പ്രതിഷേധവുമായി പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ; പൂവൻതുരുത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: പൂവൻതുരുത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾ. പൂവൻതുരുത്തിലും പരിസര പ്രദേശത്തും താമസിക്കുന്ന കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം പൂവൻതുരുത്തിൽ ഇതര സംസ്ഥാന തൊഴിലാളി ഒരു പെൺകുട്ടിയെ ആക്രമിക്കുന്ന സംഭവം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കടുവാക്കുളത്ത് നിന്ന് പൂവൻതുരുത്തിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. പനച്ചിക്കാട് പഞ്ചായത്തിലെ 21 ആം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ബ്ലോക്ക് പ്രസിഡന്റ് അനില അനിൽ, സിഡിഎസ് ചെയർപേഴ്‌സൺ രജനി, പഞ്ചായത്തംഗം വാസന്തി സലിം, എഡിഎസ് പ്രസിഡന്റ് ചന്ദ്രിക പണിക്കർ, സെക്രട്ടറി നിഷ സതീഷ്, അനുഗ്രഹ കുടുംബശ്രീ സെക്രട്ടറി രാധിക മോഹൻ, പ്രസിഡന്റ് സാറാമ്മ ജേക്കബ്, നിർഭയ കുടുംബശ്രീ പ്രസിഡന്റ് ബിന്ദു റെജി എന്നിവരും പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു.

Advertisements

Hot Topics

Related Articles