അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തി വിശ്വ മാനവികതയ്ക്ക് വലിയ സന്ദേശം നൽകുവാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞതായി ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അനുസ്മരിച്ചു.
ആഗോള കത്തോലിക്കാ സഭയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിയ്ക്കുവാൻ അദ്ദേഹം തയ്യാറായി. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. പ്രശസ്തമായ കാൽകഴുകൽ ശിശ്രൂഷയിൽ ക്രൈസ്തവർ അല്ലാത്തവരെയും സ്ത്രീകളെയും തടവുകാരെയും ഉൾകൊള്ളിയ്ക്കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും സ്വാഗതാർഹമായിരുന്നു. പലസ്തീൻ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാട് ലോകം ഏറ്റുവാങ്ങി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനീതി നേരിടുന്നവരെ ചേർത്ത് നിർത്തിയ അദ്ദേഹത്തിന്റെ നിലപാടുകൾ കേരളത്തിൽ അടക്കമുള്ള സഭ നേതൃത്വം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ സി എസ് ഡി എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പനും അനുശോചിച്ചു.