ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു; കൃത്രിമശ്വാസം നൽകുന്നതായി വത്തിക്കാന്‍

റോം: കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായി വത്തിക്കാന്‍ അറിയിച്ചു. 

Advertisements

കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്.17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫ്രാൻസിസ് മാ‍ർപാപ്പ. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. 

Hot Topics

Related Articles