പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടത് പ്രധാനമന്ത്രിയെ വധിയ്ക്കാൻ; ലക്ഷ്യം രാജ്യത്ത് കലാപം സൃഷ്ടിക്കുക; നിർണ്ണായക വെളിപ്പെടുത്തലുമായി ഇഡി റിമാൻഡ് റിപ്പോർട്ട്; മലയാളികൾക്കടക്കം ബന്ധം; പിഎഫ്‌ഐയെ നിരോധിക്കും

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടത് പ്രധാനമന്ത്രിയെ വധിയ്ക്കാനെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിമാൻഡ് റിപ്പോർട്ട്. മലയാളിയായ പോപ്പുലർ ഫ്രണ്ട് നേതാവ് ഷഫീഖ് പയ്യോത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള എൻഐഎ – എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാമർശമുള്ളത്. ജൂലായ് 12 ന് പാട്‌നയിൽ റാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനാണ് പോപ്പുലർ ഫ്രണ്ട് സംഘം പദ്ധതിയിട്ടതെന്നാണ് ഇപ്പോൾ ഇഡി പുറത്ത് വിടുന്ന വിവരം.

Advertisements

രാജ്യവ്യാപകമായി ഇഡിയും എൻഐഎയും നടത്തിയ പരിശോധനയിലാണ് 155 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുള്ള 22 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും ദേശീയ അന്വേഷണ ഏജൻസി സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മിന്നൽ റെയിഡിലാണ് വ്യാപകമായി അറസ്റ്റുണ്ടായത്. ഏത് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന ചോദ്യവും സംശയങ്ങളും വ്യാപകമായി ഉയർന്നിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങൾ ഒന്നും തന്നെ എൻഐഎ പുറത്ത് വിട്ടിരുന്നില്ല. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസ് എന്നു മാത്രമായിരുന്നു മാധ്യമങ്ങൾക്ക് പോലും ലഭിച്ച വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പ്രതികളെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയുള്ള വിശദമായ റിപ്പോർട്ട് ഉൾപ്പെടുത്തിയത്. ഇതേ തുടർന്നാണ് പ്രധാനമന്ത്രിയെ വധിയ്ക്കാനുള്ള ഗൂഡാലോചന കേസിലാണ് രാജ്യവ്യാപകമായ പരിശോധന ഉണ്ടായതെന്നും, പ്രതികളെ അറസ്റ്റ് ചെയ്തതെന്നുമുള്ള ഏകദേശ സൂചനകൾ പുറത്ത് വരുന്നത്. ഈ സാഹചര്യത്തിൽ അന്വേഷണത്തിലെ നിർണ്ണായക വിവരങ്ങൾ എൻഐഎയും ഇഡി സംഘവും ശേഖരിച്ചിട്ടുണ്ട്.

ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനു വേണ്ടിയുള്ള നടപടികളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. റെയിഡിന്റെ വിശദമായ റിപ്പോർട്ട് അടക്കമുള്ള വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് എൻഐഎ ഉടൻ സമർപ്പിക്കും. ഈ റിപ്പോർട്ടിൽ പിഎഫ്‌ഐ നടത്തുന്ന പ്രവർത്തനങ്ങളുടെ പൂർണ രൂപമുണ്ടാകും എന്നാണ് സൂചന. ഈ സാഹചര്യത്തിൽ എൻഐഎ സമർപ്പിക്കുന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ അനുസരിച്ചാകും പോപ്ലുലർഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാവി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.