കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്ക് തേവരുപാറയിലുള്ള ജലസംഭരണിയും കാരയ്ക്കാട് മീനച്ചിലാറിന് തീരത്തുള്ള കിണറിന്റെയും ഉദ്ഘാടനം നടന്നു. തുടർന്ന് വൈകിട്ട് നടയ്ക്കൽ ഹുദ ജംങ്ഷനിൽ ഉദ്ഘാടന സമ്മേളനവും നടന്നു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ സെക്രട്ടറി എം. എച്ച് ഷിഹാസ് , ജില്ലാ പ്രസിഡന്റ് സുനീർ മൗലവി, ജില്ല സെക്രട്ടറി ടി എസ് സൈനുദ്ദീൻ, മുഹമ്മദ് നദീർ മൗലവി, പി ഇ മുഹമ്മദ് സക്കീർ, എ എം എ ഖാദർ, മുഹമ്മദ് ഉനൈസ് മൗലവി, ഹാഷിർ നദ് വി, സി പി അബ്ദുൽ ബാസിത്ത്, സി എച്ച് ഹസീബ് എംഎം മുജീബ്, പി എസ് ഷാഹിദ്, സബീർ കുരുവിനാൽ, അൻസാരി ഈലക്കയം, സുബൈർ വെള്ളാപ്പള്ളി, ഹലീൽ ടി എ, ഫൈസൽ കെ പി തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിക്ക് സ്ഥലം നൽകിയ യൂസുഫ് പുളിന്തൊട്ടിയിൽ, ഷൈഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 9, 10, 11, 12 ഡിവിഷനുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് കനിവ് കുടിവെള്ള പദ്ധതി. 30 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ചെയർമാൻ ഒ എം എ സലാം നാടിന് സമർപ്പിച്ചു
Advertisements