ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സംഘടന

ന്യൂയോര്‍ക്ക് : 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ  റിപ്പോര്‍ട്ട്. 2022 നവംബര്‍ മാസത്തില്‍ ലോകജനസംഖ്യ 800 കോടിയാകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്‌ട്സ് 2022 പ്രവചിച്ചു.

Advertisements

ലോക ജനസംഖ്യാ ദിനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.142 കോടി ജനസംഖ്യയാണ് ചൈനയിലുള്ളത്.2023 ല്‍ ചൈനയെ മറികടക്കുന്ന ഇന്ത്യയില്‍ 2050 ആകുമ്പോഴേക്കും 160 കോടി ജനങ്ങള്‍ ഉണ്ടാകും.അപ്പോള്‍ ചൈനയിലെ ജനസംഖ്യ 131 കോടിയായി കുറയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയാണ് 2022ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടു പ്രദേശങ്ങള്‍. 230 കോടി ജനങ്ങളാണ് ഇവിടെയുള്ളത്.ആഗോള ജനസംഖ്യയുടെ 29 ശതമാനം വരും ഇത്.210 കോടി ജനങ്ങളാണ് മധ്യ, ദക്ഷിണ ഏഷ്യയിലുള്ളത്.മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനമാണ് ഇത്. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ചൈനയിലും ഇന്ത്യയിലുമാണ്.

ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളില്‍ മാത്രമായിരിക്കും 2050 വരെയുള്ള ആഗോള ജനസംഖ്യാ വര്‍ധനവിന്റെ പകുതിയിലധികവും ഉണ്ടാകുക.പത്ത് രാജ്യങ്ങളില്‍ നിന്ന് 10 ലക്ഷം വീതം ആളുകളാണ് 2010 നും 2021 നും ഇടയില്‍ പലായനം ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2030ല്‍ ആഗോള ജനസംഖ്യ 850 കോടിയിലേക്കും 2050ല്‍ 970 കോടിയിലേക്കും വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2080കളില്‍ ജനസംഖ്യ ഏകദേശം 1040 കോടിയിലേക്ക് എത്തുമെന്നും 2100 വരെ ആ നിലയില്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള ജനസംഖ്യ 1950നു ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ് വളരുന്നത്. 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായി.

Hot Topics

Related Articles