തിരുവല്ല: തിരുവല്ല പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി ഡയറക്ട് ഏജന്റ്മാരെ / ഫീല്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നു. 18നും 50നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡയറക്ട് ഏജന്റ് തസ്തികയിലേക്കും; 65 വയസില്‍ താഴെ ഉള്ളവര്‍ക്ക് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേയ്ക്കും അപേക്ഷിക്കാം. വാല്‍ക്ക് ഇന്‍ ഇന്റര്‍വ്യൂ ലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍, അംഗനവാടി ജീവനക്കാര്‍, മഹിളാ മണ്ഡല്‍ വര്‍ക്കേഴ്‌സ്, വിമുക്തഭടന്മാര്‍, സ്വയം തൊഴില്‍ ഉള്ളവരായ ഉദ്യോഗാര്‍ത്ഥികള്‍, ഐആര്‍ഡിഎ ലൈസന്‍സ് ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ മുതലായവര്‍ക്ക് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താംക്ലാസ് പാസായിരിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താല്പര്യമുള്ളവര്‍ 14/01/2022 മുന്‍പായി [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Covid 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൊണ്ട് ഇന്റര്‍വ്യൂ നടത്തേണ്ടതിനാല്‍ ഇന്റര്‍വ്യൂ തീയതി രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് അറിയിക്കുന്നതാണ്. രജിസ്റ്റര്‍ ചെയവര്‍ ബയോഡേറ്റ, വയസ്സും വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കരുതല്‍ നിക്ഷേപമായി സ്വന്തം പേരില്‍ തുടങ്ങിയ അയ്യായിരം രൂപയുടെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് / കിസാന്‍ വികാസ് പത്ര എന്നിവയുമായി തിരുവല്ല പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം .