ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ പോസ്റ്റ്‌മെൻ ആൻ്റ് എം.ടി.എസ്. അഖിലേന്ത്യാ സമ്മേളനം കോട്ടയത്ത്

കോട്ടയം: തപാൽ മേഖലയിലെ 75 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി. ഇ.)ന്റെ ഘടകസംഘടനയായ ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ പോസ്റ്റുമെൻ ആൻ്റ് എം.ടി.എസ്. 29-ാം അഖിലേന്ത്യാ സമ്മേളനം 2024 ഫെബ്രുവരി 4, 5, 6 തീയതികളിൽ കോട്ടയത്ത് വച്ച് നടക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 43 വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ ഈ സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. ഉദ്ഘാടന സമ്മേളനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, പ്രകടനം, കലാപരിപാടികൾ എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.

Advertisements

4-ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി സ. കെ.എൻ. ഉമേഷ് ഉദ്ഘാടനം ചെയ്യും. എൻ.എഫ്.പി.ഇ യുടേയും കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ്റെയും അഖിലേന്ത്യാ നേതാക്കളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും അഭിവാദ്യം ചെയ്‌ത്‌ സംസാരിക്കും. വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന പൊതുസമ്മേളനം ബഹു. കേരള സഹകരണ തുറമുഖ വകുപ്പ് മന്ത്രി സ. വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസഥാന സെക്രട്ടറി സ. സി.എസ്. സുജാത, മറ്റ് ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജീവനക്കാരുടെ വമ്പിച്ച പ്രകടനവും നടക്കുന്നതാണ്. കൂടാതെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടുപതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തപാൽ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്ര ഗവൺമെന്റ്റ് മുന്നോട്ടു പോവുകയാണ്. തപാൽ വകുപ്പിൻ്റെ കുത്തക നിലനിർത്തുന്ന 1898-ലെ ഇന്ത്യൻ പോസ്റ്റോഫീസ് ആക്‌ട് ഭേദഗതി ചെയ്‌ത് പോസ്റ്റോഫീസ് ആക്ട്
2023 പാർലമെന്റിൽ കേന്ദ്ര ഗവൺമെൻ്റ് പാസ്സാക്കിയത് സ്വകാര്യവൽക്കരണം ലക്ഷ്യ മിട്ടുകൊണ്ടാണ് ഈ ഭേദഗതിയിലൂടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് തപാൽ വകുപ്പിന് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയും. ഡാക്‌മിത്ര, കോമൺ സർവ്വീസ് സെന്റർ, പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്ക്, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നിവ ഐപിപബിയിൽ ലയിപ്പിക്കൽ ഫ്രാഞ്ചൈസി പദ്ധതി മുതലായവ നടപ്പിലാക്കാനുള്ള തീരുമാനവുമായി തപാൽ വകുപ്പ് മുന്നോട്ടുപോവുകയാണ്. വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നീ വിഭാഗങ്ങളിലായി തപാൽ സേവനം നടത്തുന്നതിന് ലൈസൻസ് നൽകുന്ന പദ്ധതിയാണ് ഡാക്‌മിത്ര. ഇതിനു പകരം ഇന്ന് തപാൽ വകുപ്പ് കൈകാര്യം ചെയ്യുന്ന എല്ലാ സേവനങ്ങളും സ്വകാര്യമേ ഖലയിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്കിൻ്റെ വിവിധ സ്‌കീമുകളിലായി നില നിൽക്കുന്ന അക്കൗണ്ടുകളും നിക്ഷേപങ്ങളും ഇന്ത്യാ പോസ്റ്റ് പേമെൻ്റ് ബാങ്കിലേക്ക് (IPPB) ലയിപ്പിക്കുന്നതോടെ ഉപഭോക്താക്കളുടെ താല്‌പര്യങ്ങളും നിക്ഷേപങ്ങളും അപകടാവസ്ഥയിലാകും. ഫ്രാഞ്ചൈസി തുടങ്ങുന്നതിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടി തപാൽ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. തപാൽ വകുപ്പിൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ നടപടികൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. തപാൽ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് സമ്മേളനം രൂപം നൽകുകയും ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.