തിരുവല്ല: കേരള ചീഫ് പി.എം.ജി ഇറക്കിയ വിവാദ ഉത്തരവിനെതിരെയും അശാസ്ത്രീയമായ ട്രാൻസ്ഫർ, ടാർജെറ്റ് , ജി.ഡി.എസ് ജീവനക്കാരുടെ മേലുള്ള പീഡനം തുടങ്ങിയ സമകാലിക പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വിഷയങ്ങൾക്കെതിരെ തപാൽജീവനക്കാരുടെ സംഘടനയായ എഫ്.എൻ.പി.ഒ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവല്ല തപാൽ സൂപ്രണ്ട് ഓഫിസിനു മുന്നിൽ ധർണ നടക്കും.
ഡി.സി.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി യോഗം ഉദ്ഘാടനം ചെയ്യും. എഫ്.എൻ.പി.ഒ സംസ്ഥാന പ്രസിഡന്റ് എസ്.കാമരാജ് വിശദീകരണം നൽകും. ഗ്രൂപ്പ് സി.ഡിവിഷണൽ സെക്രട്ടറി സി.പി രാജീവ്, പോസ്റ്റ്മാൻ യൂണിയൻ ഡിവിഷൻ സെക്രട്ടറി ഗിരീഷ്, വിഷ്ണു പ്രസാദ്, ഡി.ബാലകൃഷ്ണൻ, വനിതാ വിഭാഗം ചെയർപേഴ്‌സൺ എസ്.ഭാഗ്യലക്ഷ്മി, ബിന്ദുമോൾ, ചന്ദ്രബോസ്, എലിസബത്ത് ബിജി എന്നിവർ പ്രസംഗിക്കും. ഈ ഉത്തരവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ സമരസമിതിയുമായി ആലോചിച്ച് ഭാവി സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്നു ഡിവിഷൻ സെക്രട്ടറി രാജീവ് അറിയിച്ചു.