പോത്തൻകോട് വീണ്ടും തെരുവ് നായ ആക്രമണം; കടിയേറ്റത് ഇരുപതോളം പേർക്ക്; നായയെ കണ്ടെത്താനായില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേർക്ക് നായയുടെ കടിയേറ്റു. 

Advertisements

പോത്തൻകോട് ജംഗ്ഷൻ മുതൽ ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെയുള്ളവർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. നായയെ കണ്ടെത്താനായില്ല. പോത്തൻകോട് ബസ്സ് സ്റ്റാന്റിലേക്കും മേലേമുക്കിലേക്കും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നായയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിക്കും. 

Hot Topics

Related Articles