സർക്കാർ ആശുപത്രി ഉച്ചയ്ക്ക് അടച്ചു പൂട്ടുന്നു; കോൺഗ്രസ്‌ പ്രതിഷേധിച്ചു

മരങ്ങാട്ടുപിള്ളി : കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാത്തത് മൂലം ഉച്ചക്ക് ശേഷം ആശുപത്രി അടച്ചിടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന മരങ്ങാട്ടുപിള്ളി ആശുപത്രി അടുത്തിടെയാണ് പുതിയ കെട്ടിടം പണിത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. വൈകുന്നേരം 6 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ നാല് ഡോക്ടർമാരുടെ തസ്തികയാണ് ആശുപത്രിയിൽ ഉള്ളത്. ഒരു തസ്തിക നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കിയുള്ള മൂന്നുപേരിൽ ഒരാൾ ഉപരിപഠനത്തിന് പോയി. മറ്റൊരു ഡോക്ടർ പ്രസവ അവധിയിലും പ്രവേശിച്ചു. നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ദിവസവും ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികളെ ശുശ്രൂഷിക്കാൻ ഏക ഡോക്ടർ ആണ് ഇപ്പോൾ ആശ്രയം. ഏക ഡോക്ടറുടെ ഡ്യൂട്ടി സമയം ഉച്ചയ്ക്ക് അവസാനിച്ചാൽ പിന്നെ അടുത്തുള്ള ആശുപത്രികളെ ആശ്രയിക്കുക എന്നത് മാത്രമാണ് നാട്ടുകാർക്ക് മുമ്പിലുള്ള പോംവഴി. ഡോക്ടർ ഇല്ലാത്തതിനാൽ ഈവനിംഗ് ഒപി ഉണ്ടായിരിക്കുന്നതല്ല എന്ന് ആശുപത്രിയിൽ ബോർഡും സ്ഥാപിച്ചു. അമിത ജോലിഭാരം കാരണം ഉള്ള ഡോക്ടറും വലയുകയാണ്.

Advertisements

ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ ആശുപത്രി ഭരണസമിതിയും പഞ്ചായത്തും യാതൊന്നും ചെയ്യുന്നില്ല എന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ആണ് ആശുപത്രിയുടെ ഭരണം നിയന്ത്രിക്കുന്നത്.
സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണ്. രേഖകളിലെയും കണക്കുകളിലെയും കളികൾ കൊണ്ട് കണ്ണിൽ പൊടിയിടുന്ന പരിപാടി അവസാനിപ്പിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആശുപത്രി ഭരണം നിർവഹിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴ് മാസമായി മുടങ്ങി കിടക്കുന്ന സാധാരണക്കാരന്റെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുക, ഉച്ചയാകുമ്പോൾ അടച്ചുപൂട്ടുന്ന മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രിയിൽ ഈവനിംഗ് ഒപി പുനരാരംഭിക്കുക, തടഞ്ഞു വച്ചിരിക്കുന്ന ഭിന്നശേഷികുട്ടികളുടെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പഞ്ചായത്ത്‌ ഓഫീസ് ഉപരോധം ഡിസിസി ഉപാധ്യക്ഷൻ ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. വി കെ സുരേന്ദ്രൻ, സാബു അഗസ്റ്റിൻ, അഗസ്റ്റിൻ കൈമളേട്ട്, ആൻസമ്മ സാബു, മാത്തുകുട്ടി ജോർജ്, സണ്ണി വടക്കേടം, സണ്ണി മൂളയോലി, ബാബു കുറുങ്കണ്ണി തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.