പൊയ്കയിൽ ശ്രീകുമാര ഗുരുദേവ പഠനകേന്ദ്രം കേരള സാംസ്കാരിക വകുപ്പ് സ്ഥാപിക്കും: മന്ത്രി സജി ചെറിയാൻ 

കോട്ടയം : പൊയ്കയിൽ ശ്രീകുമാര ഗുരുദേവ 146 മത് ജന്മദിന വേദിയിൽ ആദിയർ ദീപം വജ്രജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിന് സമാധാനവും എന്ന മുദ്രാവാക്യമാണ് ഗുരുദേവൻ ഉയർത്തിയതെന്നും, ഗുരുദേവൻ നയിച്ച യുദ്ധത്തിനെതിരെയുള്ള സമാധാന ജാഥ സമകാലിക ലോകത്ത് ഏറെ പ്രസക്തിയുള്ളതാണെന്നും 

Advertisements

റിട്ട. ജഡ്ജിയും സഭാ വൈസ് പ്രസിഡൻ്റ് മായ ഡോ.പി.എൻ.വിജയകുമാർ  അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം പരിചയപ്പെടുത്തൽ  യുവജന സംഘം ജോ.സെക്രട്ടറി ഡോ രാജീവ് മോഹനൻ നടത്തി. ആദിയർദീപം ജൻമദിന പതിപ്പുകളുടെ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി.  നിർവ്വഹിച്ചു. തുടർന്ന് വ്യവസ്ഥയുടെ  നടപ്പാതകൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം സ്കൂൾ ഒഫ് ലെറ്റേഴ്സ് മഹാത്മ ഗാന്ധി  യുണിവേഴ്സിറ്റി പ്രൊഫസർ അജു കെ. നാരായണൻ നിർവ്വഹിച്ചു.  ആത് മപബ്ലിക്കേഷൻസ് ഡയറക്ടർ  ഡോ.ജോബിൻ ജോസ് ചാമക്കാല പുസ്തകം ഏറ്റുവാങ്ങി.  കവി സുകുമാരൻ കടത്തുരുത്തിയുടെ ഇലകൾ അതിന്റെ മരത്തിലേക്ക് എന്ന പുസ്തകത്തിന്റെ  പ്രകാശനം റിസർച്ച് സ്കോളർ മായാ പ്രമോദ് നിർവ്വഹിച്ചു. പബ്ലിക്കേഷൻ കമ്മിറ്റിയംഗം ഗോപിനാഥ് കുംഭിത്തോട് പുസ്തകം ഏറ്റുവാങ്ങി . പി. ആർ.ഡി.എസ് ചരിത്രകാരൻ വി.വി. സ്വാമി മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരൻ രാജേഷ് കെ.എരുമേലി, നടൻ റ്റി.എൻ. കുമാരദാസ് , യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം , ആദിയർ ദീപം എഡിറ്റർ സുകുമാരൻ കടുത്തുരുത്തി , പി.ആർ.ഡി. എസ്  മീഡിയ സെക്രട്ടറി രഘു ഇരവിപേരുർ . സൊസൈറ്റി ഓഫ് പി. ആർ. ഡി.എസ് സ്റ്റഡീസ് സെക്രട്ടറി കെ.ടി.രാജേന്ദ്രൻ എന്നി വർ ആശംസ അറിയിച്ചു. പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറിയും ആദിയർ ദിപം ചീഫ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഡിറ്ററുമായ സി.സി. കുട്ടപ്പൻ സ്വാഗതവും പി .ആർ . ഡി.എസ് ജോ.സെക്രടറി പി.രാജാറാം  നന്ദിയും പറഞ്ഞു. വൈകുന്നേരം 10.30 ന് കുമാരി റോവിക എം. അവതരിപ്പിക്കുന്ന സംഗീത സദസ്സും തുടർന്ന് കൊണ്ടി ഭാസ്ക്കരൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.