കൊച്ചി: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് ലോകായുക്ത നോട്ടീസ് അയച്ചത് നടപടി ക്രമം മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
വിപണിയേക്കാൾ ഉയർന്ന വിലയ്ക്ക് ആരോഗ്യ ഉപകരണങ്ങൾ വാങ്ങിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിൽ ലോകായുക്ത മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജക്ക് നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ലോകായുക്തയുടെ മുന്നിൽ പരാതി സമർപ്പിക്കപ്പെട്ടാൽ അവരുടെ നടപടി ക്രമമാണ് പരാതിയുടെ പശ്ചാത്തലത്തിൽ നോട്ടീസ് അയക്കുക എന്നത്. ആ നടപടി ക്രമം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനപ്പുറത്തേക്ക് അതിനെ വ്യഖ്യാനിക്കേണ്ടതില്ലെന്നുംമന്ത്രിപറഞ്ഞു.