പ്രചരണ ബോർഡുകൾ നശിപ്പിച്ചു ഉമ്മൻചാണ്ടി ആശ്രയ കരുതൽ 

പുതുപ്പള്ളി : പദ്ധതിയിൽ വീടുകൾ നിർമ്മിച്ചു നല്കുന്നതിൻ്റെയും, കോൺഗ്രസ് പാർട്ടി നേതാക്കൾ നയിക്കുന്ന സമരാഗ്നി ജാഥയുടെയും പ്രചരണത്തിനായി അമയന്നൂർ മെത്രാഞ്ചേരി,പൂതിരി ഭാഗങ്ങളിൽ കോൺഗ്രസ് പാർട്ടി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് അഡ്വ.ചാണ്ടി ഉമ്മൻ എം എൽ എ മണ്ഡലത്തിൽ നടത്തിവരുന്ന സേവനപ്രവർത്തനങ്ങളിൽ അസ്വസ്ഥരായവരാണ് ഇതിന് പിന്നിൽ. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജിജി നാഗമറ്റം, ആശ്രയ കോർഡിനേറ്റർ ജോയ്‌സ് കൊറ്റത്തിൽ ജോർജ്ജുകുട്ടി സക്കറിയ,പി.ടി എബ്രഹാം പാറയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.