ന്യൂഡൽഹി : പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയില്‍ വ്യവസായിക്ക് ഒമ്ബത് വര്‍ഷം കഠിന തടവ്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോവാദമനുസരിച്ച്, 2007-ല്‍ വിവാഹം കഴിഞ്ഞയുടനെ നിര്‍ബന്ധിത പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ, മാനസികവും ശാരീരികവുമായി ഇയാള്‍ നിരന്തരം ഭാര്യയെ പീഡിപ്പിച്ചു. സ്ത്രീധനത്തിന്റെ പേരിലും യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. പീഡനം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇവര്‍ 2016ല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു. 2016 മെയ് 7-ന് സുപെല പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്കി. ഐപിസി സെക്ഷൻ 377, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ സ്ത്രീധന പീഡനത്തിന് സെക്ഷൻ 498 എ പ്രകാരമാണ് കേസെടുത്തത്.