തിരുവനന്തപുരം : സര്‍ക്കാരിന്റെയും അസോസിയേഷന്റെയും കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ് കേരളം വിടുന്നു.ഇനി മത്സരിക്കുന്നത് തമിഴ് നാടിനുവേണ്ടി. ഹാങ്ഷോ ഏഷ്യൻ ഗെയിംസിലെ ചരിത്ര മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യയുടെ അഭിമാനതാരം കേരളത്തിലെ കായിക പ്രേമികളെ നിരാശരാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. ആഗസ്റ്റില്‍ നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പില്‍ മെഡല്‍ നേടിയിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നോ ബാഡ്മിന്റൻ അസോസിയേഷനില്‍ നിന്നോ ഒരു ഫോണ്‍കോള്‍ പോലുമുണ്ടായില്ല.
കഴിഞ്ഞവര്‍ഷം തോമസ് കപ്പിലെ ചരിത്ര വിജയത്തിനുശേഷം കേരള ബാഡ് മിന്റൻ അസോസിയേഷൻ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല. ഹാങ്ഷോ ഏഷ്യൻ ഗെയിംസില്‍ ഇരട്ട മെഡലുമായി മലയാളത്തിന്റെ യശസ്സുയര്ത്തിയിട്ടും കേരള കായിക വകുപ്പ് കണ്ടഭാവം നടിക്കുന്നില്ല പ്രണോയി നേരിട്ട അവഗണനയുടെ പട്ടിക നീളുന്നു.സ്വന്തം നാടിനുവേണ്ടി മത്സരിക്കു ന്നതിലെ അഭിമാനംകൊണ്ടാണ് പിന്തുണയില്ലാഞ്ഞിട്ടും ഇതുവരെ പിടിച്ചുനിന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ, അവഗണന സഹിക്കാൻ കഴിയാതായി ഇന്ത്യൻ ബാഡ്മിന്റനില്‍ നിലവിലെ ഒന്നാം നമ്ബര്‍ താരമായ പ്രണോയ് പറയുന്നു. ഹാങ്ചോ ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ വെങ്കലം നേടിയ പ്രണോയ് ഈയിനത്തിലെ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 41 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാക്കിയത്. പുരുഷ ടീം ഇനത്തില്‍ വെള്ളി നേടിയ ഇന്ത്യൻ ടീമിലും പ്രണോയ് അംഗമായിരുന്നു.ദേശീയ മത്സരങ്ങളില്‍ തമിഴ്നാടിനെ പ്രതിനിധീകരിക്കാൻ കേരള ബാഡ്മിന്റൻ അസോസിയേഷനില്‍ നിന്നു പ്രണോയിക്ക് എൻഒസി ലഭിച്ചിട്ടുണ്ട്. പരുക്കുമൂലം ഈ വര്‍ഷത്തെ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. അടുത്ത ദേശീയ ചാംപ്യൻഷിപ് മുതല്‍ തമിഴ്നാടിന്റെ ജഴ്സിയണിയും