പ്രവാസി ഭാരതീയർക്കായി പ്രത്യേക ട്രെയിൻ; പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ദില്ലി: പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളിലേക്ക് സർവീസുകള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. 45 നും 65 നും ഇടയില്‍ പ്രായമുള്ള പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) മാത്രമുള്ളതാണ് ട്രെയിൻ. ട്രെയിനില്‍ 156 പേർക്ക് യാത്ര ചെയ്യാം. തീവണ്ടിയുടെ കന്നി യാത്ര വ്യാഴാഴ്ച ആരംഭിക്കും.

Advertisements

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ അയോധ്യ, പട്‌ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മധുരൈ, കൊച്ചി, ഗോവ, ഏകതാ നഗർ (കെവാഡിയ), അജ്മീർ, പുഷ്കർ, ആഗ്ര ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളിലേക്കായിരിക്കും യത്ര. 1915-ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ ഓർമ്മയ്ക്കായാണ് 2025 ജനുവരി 09 കന്നിയാത്രക്കായി തെരഞ്ഞെടുത്തത്. വിനോദസഞ്ചാരികള്‍ക്ക് അയോധ്യയിലെ രാമമന്ദിർ, പാറ്റ്നയിലെ വിഷ്ണുപദ്, മഹാബോധി ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം, മധുരയിലെ മീനാക്ഷി ക്ഷേത്രം, മറ്റ് തീർത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ സന്ദർശിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്‌ന സാഹിബ് ഗുരുദ്വാര, ഫോർട്ട് കൊച്ചിയിലെ പഴയ പള്ളികള്‍, അജ്മീർ ദർഗ എന്നിവയും ലക്ഷ്യസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) സഹകരിച്ച്‌ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രവാസി തീർഥ ദർശൻ യോജന പദ്ധതിക്ക് കീഴിലാണ് യാക്പ സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.