പ്രവാസി കേരള കോൺഗ്രസ്സ് (എം) കേരള ഘടകം ഉദ്ഘാടനവും സംസ്ഥാന നേതൃസമ്മേളനവും ഏപ്രിൽ 30 ന് കോട്ടയത്ത്

കോട്ടയം : കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികളെ അണിനിരത്തിക്കൊണ്ട് കേരള കോൺഗ്രസ്‌ (എം) രൂപീകരിച്ച പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകത്തിന്റെ ഉദ്ഘാടനവും സംസ്ഥാന നേതൃ സമ്മേളനവും ഏപ്രിൽ 30 ശനിയാഴ്ച 2:30 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. മൂന്ന് മണിക്ക് ചേരുന്ന പൊതുസമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. പ്രവാസി കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കോർഡിനേറ്റർ ഡോ. ജോർജ്ജ് ഏബ്രഹാം ആദ്ധ്യക്ഷം വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും.

Advertisements

കേരള കോൺഗ്രസ് എം ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ. എം. മാണിയുടെ സ്മരണക്കായി പ്രവാസി കേരള കോൺഗ്രസ്‌ (എം) ഏറ്റെടുത്തു നടത്തുന്ന ഭവനനിർമ്മാണ പ ദ്ധതികൾ ഉൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഓദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1:30 മുതൽ 2:30 വരെ അംഗങ്ങളുടെ റജിസ്ട്രേഷൻ. അതിനുശേഷം പതാക ഉയർത്തലും കെ എം മാണിയുടെ ചിത്രത്തിൽ പുഷ്‌പ്പാർച്ചനയും നടക്കും. തുടർന്ന് തൃക്കാക്കര മുൻ എൽ.ഡി.എഫ് നിയമ സഭാ സ്ഥാനാർഥിയും അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ കൊച്ചുറാണി ജോസഫ് – സെക്കൻഡ് ഇന്നിംങ്ങ്സ് – എന്ന വിഷയത്തിൽ സംസാരിക്കും. മൂന്ന് മണിക്ക് പൊതുസമ്മേളനം ആരംഭിക്കും.

വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികളെ ഉൾപ്പെടുത്തിയാണ് കേരള കോൺഗ്രസ്( എം ) പാർട്ടി പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകം രൂപീകരിച്ചിരിക്കുന്നത്. 14 ജില്ലകളിൽ നിന്നായി 300 ലധികം പ്രവാസി പ്രതിനിധികളും പാർട്ടി / പോഷക സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, തോമസ് ചാഴികാടൻ എം പി, എം എൽ എ മാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. പ്രമോദ് നാരായൺ, പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ, പാർട്ടി ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, പാർട്ടി ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായ അഡ്വ. മുഹമ്മദ്‌ ഇക്ബാൽ, പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി, പോഷക സംഘടനാ പ്രസിഡന്റുമാർ, പാർട്ടി ജില്ലാ പ്രഡിഡന്റുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കോർപ്പറേഷൻ ചെയർമാൻമാർ, പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും മുഴുവൻ പാർട്ടി / പോഷക സംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. പ്രവാസി കേരള കോൺഗ്രസ്‌ സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ സ്വാഗതവും, കോട്ടയം ജില്ലാ കോർഡിനേറ്റർ ജോണി ഏബ്രഹാം കൃത്ജതയും പറയും. ചലച്ചിത്ര പിന്നണി ഗായിക ലെയ ഹണി ഗാനങ്ങൾ ആലപിക്കും.

കേരള കോൺഗ്രസ് എമ്മിനെ ശക്തിപ്പെടുത്തുകയാണ് പ്രവാസി കേരള കോൺഗ്രസി ( എം ) ന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ പുനരധിവാസത്തിനുള്ള പദ്ധതികൾ പ്രവാസി കേരള കോൺഗ്രസ് ഏറ്റെടുക്കും. തിരിച്ചെത്തിയ എല്ലാ പ്രവാസികൾക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ തൊഴിലും , വ്യവസായവും സജീകരിക്കുന്നതിന് വേണ്ട ക്രമീകരണം ഒരുക്കുകയും , ഇതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഒരുക്കുകയുമാണ് പ്രവാസി കേരള കോൺഗ്രസ്‌ ( എം ) ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ ഡോ ജോർജ്ജ് ഏബ്രഹാം, സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ, കേരള കോൺഗ്രസ്‌ ( എം )ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം എന്നിവർ പ്രസ് ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Hot Topics

Related Articles