പ്രവാസി ക്ഷേമനിധി നിയമം പുന പരിശോധിക്കണം: പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ

കോട്ടയം: പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനായി നിലവിലുള്ള പരിധി മാറ്റി 60കഴിഞ്ഞവർക്കും പദ്ധതിയിൽ അംഗമാകാനുള്ള നിയമം പുനപരിശോധിക്കണമെന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാജ റിക്രൂട്ട്മെന്റ് അടിയന്തരമായി അവസാനിപ്പിക്കണമെന്നും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ ആവശ്യപ്പെട്ടു. തിരുവല്ല ഓയിസ്റ്റർ കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements
                            കേരളത്തിൽ അനുദിനം യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഠനവും  തൊഴിലും നൽകാമെന്ന് പരസ്യങ്ങൾ നൽകി നൂറുകണക്കിന് വിദ്യാർത്ഥികളെ ചതിക്കുന്ന ഏജന്റുകൾ വർദ്ധിച്ചു വരുന്നത് തടയണമെന്നും വിമാനനിരക്ക് സീസണുകളിൽ വിമാന കമ്പനികൾ നിലവിലുള്ള നിരക്കിനെക്കാൾ നാലിരട്ടി വർധിപ്പിക്കുന്ന നടപടി നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ പ്രസിഡന്റ്‌ ബാബു പറയത്തുംകാട്ടിൽ അധ്യക്ഷത വഹിച്ചു, കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സജി അലക്സ്‌ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ സെമിനാർ തിരുവല്ല മുനിസിപ്പൽ ചെയർ പേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ലോക കേരളസഭാഗം ജോസ് കോലത്ത്, വി ജി ജേക്കബ്, മുഹമ്മദ്‌ കലാം, ബിജു അട്ടിയിൽ ജേക്കബ് മാത്യു, സജി മാത്യു, മധു വാകത്താനം,എബ്രഹാം പുന്നൂസ്, സംസ്ഥാന മഹിളാ പ്രസിഡന്റ്‌ ഏലിയാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles