പ്രവാസികൾക്ക് ഇനി പൊൻപുലരി; പ്രവാസി സംരംഭങ്ങളെ കൈ പിടിച്ചുയർത്താൻ സർക്കാർ; ഒരു ലക്ഷം മുതൽ 30 ലക്ഷം വരെ വായ്പ; പ്രവാസി ലോൺ മേളയിൽ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള സംഘടിപ്പിക്കുന്നു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപമുളള ഐക്കര ആർബർ കെട്ടിടത്തിലെ എസ്.ബി.ഐ എസ്.എം.ഇ.സി ബ്രാഞ്ചിലാണ് ലോൺ മേള. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് പദ്ധതി ( NDPREM) പ്രകാരമാണ് വായ്പാ മേള.

Advertisements

പങ്കെടുക്കാൻ താൽപര്യമുളള പ്രവാസി സംരംഭകർ നോർക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ ndprem ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ 04712770500 എന്ന നമ്ബരിൽ (ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേളയിൽ പങ്കെടുക്കാനെത്തുന്നവർ തിരിച്ചറിയൽ രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെ വാടക / പാട്ടകരാർ പകർപ്പ്, സ്ഥാപനത്തിന്റെ ലൈസൻസ്, ഉദ്യം രജിസ്ട്രേഷൻ, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ നികുതി രശീതോ, കൊട്ടേഷനോ, പദ്ധതിയുടെ രൂപരേഖ തുടങ്ങിയവ ഹാജരാക്കണം.

പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്‌സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിംഗ് , ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി സേവനം ലഭ്യമാണ്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്ബനികൾ, സൊസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.