തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയേ ആക്രമിച്ച കേസ്സിലെ പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. വിളവൂർക്കൽ വിളപ്പിൽ മലയിൻ കീഴ് വിളയിൽ വിതിനെ (28)യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയഭ്യർത്ഥന നിരസിച്ചതിൽ ഉള്ള വിരോധത്താലാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയെ പ്രണയഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്താൽ പെൺകുട്ടി ജോലി ചെയ്യുന്ന കടയിൽ എത്തി പെൺകുട്ടി പ്രതി ആക്രമിക്കുകയായിരുന്നു. നേരത്തെ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. വിധിൻ പെൺകുട്ടിയുടെ വീട്ടിൽ കല്യാണം ആലോചിക്കുകയും പെൺകുട്ടിയുടെ വീട്ടുകാരു ആലോചന നിരസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. എസിപി സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്.ഐ മരായ വിപിൻ, ബാല സുബ്രഹ്മണിയൻ, എ.എസ്.ഐ ഷംല, ഷിനി, അരുൺ, ഡിക്‌സൺ , രഞ്ജിത്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രണയാഭ്യർത്ഥന നിരസിച്ചു ; പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ; പിടിയിലായത് വഴുതക്കാട് സ്വദേശി
