ചങ്ങനാശ്ശേരി: പി.ആര്‍.ഡി.എസ് കോളേജ് അമരയിൽ പൊളിറ്റിക്കല്‍ സയൻസ് വിഭാഗവും ഐ.ക്യൂ.എ.സിയും ചേര്‍ന്ന് ഇന്‍സ്റ്റിറ്റുട്ട് ഓഫ് പാര്‍ലമെന്റ് അഫയേഴ്സ്സിന്റെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും സമൂഹ്യനീതിയുടെയും ഭരണഘടനാ മാനങ്ങള്‍’ എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി. മടപ്പള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. രാജു സെമിനാർ
ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി എന്‍. വിജയകുമാര്‍ Rtd.ജഡ്ജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി വി ശശി സ്വാഗതവും മാനേജര്‍ പി. രാജാറാം മുഖ്യപ്രഭാഷണം നടത്തി. സി. എന്‍ തങ്കച്ചന്‍, ബിനു പി റ്റി, സരോജിനി എം. കെ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. രാജീവ് മോഹൻ എന്നിവർ
ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സുജിത് സുന്ദരന്‍ നന്ദി പറഞ്ഞു. ഡോ. എം. വി ബിജുലാല്‍ പ്രൊഫ. എം ജി സര്‍വകലാശാല, പ്രൊഫ. ചന്ദ്രൻ കോമത്ത് ഗവ. കോളേജ് കോട്ടയം, ഡോ. മാനുവേല്‍ തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.