ഉദ്യമ 1.0 പ്രീ-കോൺക്ലേവ് സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 21 ന്

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇൻഡസ്ട്രി അക്കാദമി ഗവൺമെന്റ് കോൺക്ലേവ് ഉദ്യമ 1.0 പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9.00 മണിക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി നിർവഹിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

Advertisements

ഡോ. മുരളി തുമ്മാരുകുടി, ക്യാപ്റ്റൻ ബാബു ജോസഫ് എന്നിവർ സെമിനാറുകൾ നയിക്കും.

Hot Topics

Related Articles