മുംബൈ: ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നടി കാജല്‍ അഗര്‍വാളിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗര്‍ഭകാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ഫിറ്റ്നസ് പരിശീലകയ്ക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ പങ്കുവച്ചു. ഗര്‍ഭകാലത്ത് വര്‍ക്ക് ഔട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായും കാജല്‍ രംഗത്തെത്തിയിരുന്നു.
‘കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം പഴയ രൂപത്തിലേയ്ക്ക് തിരിച്ചുപോകാന്‍ സമയമെടുക്കാം. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല. പക്ഷേ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക’ – കാജല്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗര്‍ഭകാലത്ത് നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം വയറും സ്തനവും വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോള്‍ ചിലര്‍ക്ക് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ ആരോഗ്യത്തെ പോലും ബാധിക്കാം.