അരലക്ഷം ഗർഭിണികൾക്ക് വെള്ളം പോലും ഇല്ല : ഗാസയിൽ സ്ഥിതിഗതി അതീവ ഗുരുതരം : റിപ്പോർട്ടുമായി യു.എൻ 

ജെറുസലേം : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമില്‍ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേല്‍ അറിയിച്ചു.  ഹമാസ് ആക്രമണത്തില്‍ 27 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

Advertisements

Hot Topics

Related Articles