കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി വാളൂക്ക് പുഴയിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വയനാട് അരിമലക്കോളനിയിൽ ബിന്ദുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാസു എന്നയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാൻ പോയപ്പോൾ വഴക്കുണ്ടായതിനെ തുടർന്ന് പ്രതി ബിന്ദുവിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങിയ ഇയാളെ രണ്ട് ദിവസത്തിന് ശേഷമാണ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് വാളൂക്ക് പുഴയിൽ നാലുമാസം ഗർഭിണിയായ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
Advertisements