പാലക്കാട് ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് പിടിയിൽ

പാലക്കാട്: ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവ് അറസ്റ്റിൽ. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിഖിലിനെ (28) സേലത്തുനിന്നും കസ്റ്റഡിയിലെടുത്തു. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisements

സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു, ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. ഇന്ന് രാവിലെ വീടിന് മുന്നിൽ ആരെയും കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വാതിലിൽ മുട്ടി വിളിച്ചത്. ഏറെ നേരം വിളിച്ചെങ്കിലും തുറക്കാറായതോടെ പൊലിസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ സജിതയെ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മർദ്ദനം സഹിക്ക വയ്യാതെ രണ്ടാഴ്ച മുമ്പ് സജിത സ്വന്തം വീട്ടിലെത്തിയിരുന്നു. നിഖിലിനൊപ്പം ജീവിക്കാനാവില്ലെന്ന് അമ്മയോടും പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം നിഖിൽ രണ്ടു കുട്ടികളെയും കൊണ്ട് പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടയിലാണ് സേലത്തു നിന്നും പൊലീസ് പിടികൂടിയത്

Hot Topics

Related Articles