വൈക്കം : മൺഭിത്തിയിൽ മര കമ്പുകൾ കൊണ്ട് മേൽക്കൂര പണിത്,പടുത വലിച്ചു കെട്ടി വർഷങ്ങളായി ദുരിത ജീവിതം നയിച്ചിരുന്ന ഞീഴൂർ ഒന്നാം വാർഡിൽ പതിച്ചേരി കോളനിയിൽ താമസിക്കുന്ന പ്രസന്നന്റെയും ഭാര്യ മേരിയുടെയും വീട് പൈപ്പുകൾ കൊണ്ട് മേൽക്കൂര തീർത്തു, ഷീറ്റുകൾ ഇട്ട്, ഭിത്തികൾ തേച്ചു വാതിലുകൾ പണിത് ഭവനം പുതുക്കി. നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് ഭവനത്തിന്റെ താക്കോൽ ദാനം ഞീഴൂർ 124 ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം യൂണിയൻ കമ്മിറ്റി മെമ്പർ അനിൽ കുമാർ,ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ, ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയി മയിലംവേലി, പ്രസാദ് എം, ശിവൻ കൂരാപ്പള്ളി, സുധർമ്മിണി, സിൻജാ ഷാജി, ശ്രുതി സന്തോഷ്,നീതു മാത്യു, എന്നിവരുടെ സാന്നിദ്ധ്യത്തിൽ,ഹിന്ദു ഐക്ക്യവേദി വൈക്കം താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കട്ടാമ്പാക്ക് താക്കോൽ ദമ്പതികൾക്ക് കൈമാറി.