വില കൂടിയ ബിയറുകള്‍ വിറ്റഴിക്കണമെന്ന പുതിയ  ഉത്തരവുമായി ബെവ്‌കോ ; വിചിത്ര ഉത്തരവിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം: വില കൂടിയ ബിയറുകള്‍ വിറ്റഴിക്കണമെന്ന പുതിയ  ഉത്തരവുമായി ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കുമാണ് ബെവ്‌കോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ സ്റ്റോക്കുള്ളപ്പോഴാണ് മുന്തിയ ബ്രാന്‍ഡുകള്‍ പ്രത്യേകമായി വില്‍ക്കാന്‍ ബെവ്കോ നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിചിത്ര ഉത്തരവിനെതിരേ ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.

Advertisements

140-160 വരെ വിലയുള്ള നാല് പ്രത്യേക ബ്രാന്‍ഡുകളുടെ 63945 കേസ് ബിയര്‍ ഒരു മാസത്തിനുള്ളില്‍ വില്‍ക്കണമെന്നാണ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം നിര്‍ദേശം. നിശ്ചയിച്ച കണക്കിലുള്ള ബിയര്‍ വിറ്റുനല്‍കിയാല്‍ വിലയിലെ 20 ശതമാനം ബെവ്‌കോയ്ക്ക് എടുക്കാമെന്ന കരാര്‍ പ്രകാരം വലിയ ലാഭം കൂടി മുന്നിൽ കണ്ടാണ് ബെവ്‌കോയുടെ പുതിയ ഉത്തരവ്.

Hot Topics

Related Articles