കോട്ടയം : ഇന്ത്യൻ പ്രധാന മന്ത്രി സമുദായ നേതാവിന്റെ നിലയിലേക്ക് തരം താണ് പ്രവർത്തിക്കുന്നത് അപലപനീയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.
അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പ്രധാന മന്ത്രിക്ക് പ്രതിഷേധ കത്തുകൾ അയക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു തിരുവഞ്ചൂർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാപ്രസിഡണ്ട് എസ് രാജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി അംഗം തോമസ് കല്ലാടൻ,സീനിയർ ട്രേഡ് യുണിയൻ നേതാവ് കെ ജെ ജയിംസ്, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ തേനമാക്കിൽ ,ഡിസിസി സെക്രട്ടറി ബോബി ഏലിയാസ്,ജില്ലാ ഭാരവാഹികളായ സാബു മാത്യു, എം ആർ ഷാജി,മോഹനൻ നായർ, ബൈജു മാറട്ട് കുളം,സക്കീർ ചങ്ങംപള്ളി,സാബു ഈരയിൽ,ഷാ വട്ടകപ്പാറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോയ് ഏറ്റുമാനൂർ,സനൽ മാടപ്പാട്ട്, ഷിബു ഏഴാപ്പുഞ്ച ,അനിൽ മലരിക്കൽ,ഗൗരിശങ്കർ,വിഷ്ണു ചെമ്മുണ്ട വള്ളി മണ്ഡലം പ്രസിഡന്റ് മാരായ തോമസ് അലക്സ്,ബഷീർ ചിറ്റാടിയിൽ,ശശി തുരുത്തുമേൽ, സന്തോഷ് കോട്ടയം രഘു മുളക്കുളം,രാജൻ പാലമറ്റം,ശശി ചിങ്ങവനം,സുരേന്ദ്രൻ കുമാരനല്ലൂർ എന്നിവർ പ്രസംഗിച്ചു.