അനാരോഗ്യം ചൂണ്ടിക്കാണിച്ചായിരുന്നു രാജിയെങ്കിലും അതിന് പിന്നിലെ യഥാർഥ കാരണം അതൊന്നുമല്ലെന്നാണ് രാഷ്ട്രീയവൃത്തങ്ങളിലെ ചർച്ച. അതിനിടെ, തന്റെ അധികാരപരിധി മറികടന്ന് ഒരു നിയമനം നടത്താൻ ധൻകർ ശ്രമിച്ചതാണ് രാജിയില്‍ കലാശിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. സൻസദ് ടിവിയുടെ സെക്രട്ടറി ആൻഡ് ഇൻ ചാർജ് ആയി തനിക്ക് താല്‍പര്യമുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ ധൻകർ ഒരുങ്ങുകയായിരുന്നു. അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദ കാബിനറ്റിന് (എസിസി) മാത്രം നടത്താൻ കഴിയുന്ന നിയമനമാണത്രേ, തന്റെ അധികാരപരിധി മറികടന്നുകൊണ്ട് നടത്താൻ ധൻകർ ശ്രമിച്ചത്. അട്ടിമറിക്ക് സമാനമായ സാഹചര്യമായിരുന്നു രൂപംകൊണ്ടതെന്നാണ് സർക്കാർവൃത്തങ്ങള്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജിത് പഹ്നാനി, ഏപ്രില്‍ മാസത്തില്‍ സൻസദ് ടിവിയുടെ സെക്രട്ടറി ആൻഡ് ഇൻ ചാർജ് സ്ഥാനത്തുനിന്ന് സ്കില്‍ ഡെവലപ്മെന്റ് സെക്രട്ടറിയായി പോയതിന് പിന്നാലെ ഒരു ജൂനിയർ ഓഫീസറെ ആ തസ്തികയില്‍ നിയമിക്കാൻ ധൻകർ താല്‍പര്യപ്പെടുകയായിരുന്നു എന്നാണ് വിവരം. എസിസിക്ക് മാത്രം നിയമനം നടത്താവുന്ന തസ്തികയില്‍ ഉള്‍പ്പെട്ടതാണിത്. രാജ്യസഭയ്ക്കോ ലോക്സഭയ്ക്കോ ഉപരാഷ്ട്രപതിക്കോ രാഷ്ട്രപതിക്കോ ഇക്കാര്യത്തില്‍ നിയമനച്ചുമതലയില്ല. കേന്ദ്രസർക്കാർ സമർപ്പിക്കുന്ന പട്ടികയില്‍നിന്ന് വേണം ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ. ഓഫീസറെ നിശ്ചയിക്കാനുള്ള അധികാരം എസിസിക്ക് മാത്രമാണ്.
ഈ സംഭവ വികാസങ്ങള്‍ നടക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തായിരുന്നു. ഉന്നതോദ്യോഗസ്ഥർ വിഷയത്തില്‍ ഇടപെടുകയും തടയാനും ശ്രമിച്ചു. ഉദ്യോഗസ്ഥനോട്, ആ തസ്തിക ഏറ്റെടുക്കരുതെന്നും പറഞ്ഞു. നിയമനം, അനധികൃതമാകുമെന്നും നിയമ പ്രതിസന്ധികളുണ്ടാകുമെന്നും അദ്ദേഹത്തെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, രാജ്യസഭാ സെക്രട്ടേറിയേറ്റ് തുടങ്ങിയ കേന്ദ്രങ്ങള്‍ തമ്മില്‍ പലകുറി ആശയവിനിമയം വേണ്ടിവന്നു. ചുമതലയേറ്റെടുക്കാൻ നിർബന്ധിതമാകുന്നപക്ഷം അവധിയില്‍ പ്രവേശിക്കാനും ആ ഉദ്യോഗസ്ഥന് നിർദേശം നല്‍കിയിരുന്നെന്നും ഉന്നതവൃത്തങ്ങള്‍ പറയുന്നു.