കോട്ടയം : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് 15-ാമത് തവണ ഒക്ടോബർ മാസത്തിൽ ലഭിക്കുന്നതാണ്. ഇതുവരെ ആധാർ സീഡിംഗ്, ഇ-കെവൈസി, ലാൻഡ് സീഡിംഗ് പൂർത്തിയാക്കാത്ത കർഷകർ ഈ മാസം (സെപ്റ്റംബർ) 30നകം പൂർത്തീകരിച്ചെങ്കിൽ മാത്രമേ തുടർന്ന് ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് ഉഴവൂർ ബ്ലോക്ക്തല സ്പെഷ്യൽ ക്യാമ്പെയിൻ അടുത്ത സെപ്റ്റംബർ 20 ബുധനാഴ്ച്ച കുറവിലങ്ങാട് കൃഷി ഭവൻ ഹാളിൽവെച്ച് നടത്തപ്പെടുന്നു. ആവശ്യമായ കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഉഴവൂർ ബ്ലോക്ക് എഡിഎ സിന്ധു കെ. മാത്യു അറിയിച്ചു.
Advertisements