ഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഫയലുമായി നടന്നുവരുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പരിഹസിച്ച് ചലച്ചിത്രതാരം പ്രകാശ് രാജ്.മോദിയുടെ കയ്യില്‍ കരുതിയിരിക്കുന്ന ഫയലാണോ, തലച്ചോറാണോ കാലിയെന്ന് വ്യക്തമാക്കൂ എന്നായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം. മോദി കയ്യില്‍ പിടിച്ചിരിക്കുന്ന ഫയല്‍ കാലിയാണെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പരാമര്‍ശം.
ട്വിറ്ററില്‍ മോദിയുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. “2014 മുതല്‍ ഇതൊരു പ്രതിദിന ചോദ്യാവലിയാണ്. എന്താണ് കാലിയെന്ന് വ്യക്തമാക്കൂ. അദ്ദേഹം കയ്യല്പിടിച്ചിരിക്കുന്ന ഫയലാണോ, അദ്ദേഹം കയ്യിട്ടിരിക്കുന്ന പോക്കറ്റാണോ അതോ അദ്ദേഹത്തിന്റെ തലച്ചോറാണോ?” എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.ഫയലിലുള്ളത് മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണെന്നും, മേല്പറഞ്ഞവയെല്ലാം കാലിയാണെന്നും തുടങ്ങി നിരവധി കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ചന്ദ്രയാൻ 3-ുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ഫോട്ടോ പങ്കുവെച്ചതും വലിയ വിവാദമായിരുന്നു. ലുങ്കിയും ഷര്‍ട്ടുമിട്ട ചായക്കടക്കാരൻ ചായയുണ്ടാക്കുന്നതിന്റെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ചന്ദ്രനില്‍ നിന്ന് വിക്രം ലാൻഡര്‍ പകര്‍ത്തിയ ചിത്രം എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണുകയുള്ളൂവെന്നും തന്റേത് തമാശകലര്‍ന്ന ട്വീറ്റ് മാത്രമാണെന്നുമായിരുന്നു ഇതിനോട് പ്രകാശ് രാജിന്റെ പ്രതികരണം.