പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ; തമിഴ്നാട്ടിൽ സെപ്റ്റംബര്‍ 17ന് ജനിക്കുന്ന കുട്ടികൾക്ക് രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ മോതിരം നൽകുമെന്ന് ബി.ജെ.പി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുമെന്ന് തമിഴ്നാട് ബി.ജെ.പി. രണ്ട് ഗ്രാം തൂക്കമുള്ള മോതിരമാവും നല്‍കുക. ആര്‍.എസ്.ആര്‍.എം ആശുപത്രിയെ പദ്ധതിക്കായി തെരഞ്ഞെടുത്തുവെന്നും ബി.ജെ.പി അറിയിച്ചു. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ഓരോ യൂണിറ്റിലും 15 കുട്ടികള്‍ വരെ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്നും ബി.ജെ.പി അറിയിച്ചു.

Advertisements

ഇതിന് പുറമേ എം.കെ സ്റ്റാലിന്റെ മണ്ഡലത്തില്‍ മത്സ്യവും വിതരണം ചെയ്യുമെന്ന് ബി.ജെ.പി അറിയിച്ചു. മോദിയുടെ 72ാം ജന്മദിനത്തില്‍ 720 കിലോഗ്രാം മത്സ്യമാണ് വിതരണം ചെയ്യുക. മോദിയുടെ ജന്മദിനത്തോടെ അനുബന്ധിച്ച്‌ നിരവധി പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡല്‍ഹിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടവും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.