നര്‍മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണകളുടെ നേതാവ് എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.ജനങ്ങളുടെ സഹതാപം നേടുന്നതിനായി ബിജെപിയും ഉന്നത നേതാക്കളും കള്ളം പറയുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. നര്‍മദ ജില്ലയിലെ ദെദിയാപദയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.
എഴുപത് വര്‍ഷമായി കോണ്‍ഗ്രസ് എന്താണെന്ന് അവര്‍ ഞങ്ങളോട് ചോദിക്കുന്നു. പ്രത്യേകിച്ച് മോദിയും അമിത് ഷായും. 70 വര്‍ഷമായി ഞങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് രാജ്യത്ത് ജനാധിപത്യം ഉണ്ടാകുമായിരുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങളെപ്പോലെയുള്ള ഒരാള്‍ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. ഞാന്‍ തൊട്ടുകൂടാത്തവരില്‍ ഒരാളാണ്. ആളുകള്‍ നിങ്ങളുടെ ചായ കുടിച്ചു, ആരും എന്റെ ചായ കുടിക്കില്ലായിരുന്നു. നിങ്ങള്‍ ഇത് സഹതാപത്തിനായാണ് പറയുന്നതെങ്കില്‍, ആളുകള്‍ ബുദ്ധിയുളളവരാണ്. നിങ്ങള്‍ എത്ര തവണ കള്ളം പറയും? ഒന്നോ, രണ്ടോ തവണ കള്ളം പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കുമെന്നും പ്രധാനമന്ത്രി മോദി നുണകളുടെ നേതാവാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.