ദില്ലി: മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി കുറിച്ചു. “കേരളപ്പിറവി ആശംസകള്‍! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തില്‍ നിന്നുള്ള ജനങ്ങള്‍ ലോകമെമ്പാടും, വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വരും കാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ പുരോഗതി പ്രാപിക്കട്ടെ”- എന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേർന്നു. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങള്‍ പാഴാവില്ലെന്ന് ഉറപ്പു വരുത്താം. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതല്‍ പ്രകാശപൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി കുറിച്ചു.