‘മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് കേരളം’; മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി: മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി കുറിച്ചു. “കേരളപ്പിറവി ആശംസകള്‍! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തില്‍ നിന്നുള്ള ജനങ്ങള്‍ ലോകമെമ്പാടും, വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Advertisements

വരും കാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ പുരോഗതി പ്രാപിക്കട്ടെ”- എന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേർന്നു. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങള്‍ പാഴാവില്ലെന്ന് ഉറപ്പു വരുത്താം. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതല്‍ പ്രകാശപൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി കുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.