പ്രധാനമന്ത്രിയ്‌ക്കെതിരെ അപകീർത്തി പ്രസംഗം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബി ജെ പി അവകാശലംഘന നോട്ടീസ് നൽകി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. രാഹുലിനെതിരെ നടപടി വേണമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

Advertisements

രാഹുലിന്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇന്നലെ രാഹുലിന്റെ പ്രസ്താവനയെതുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ സഭയിൽ വയ്ക്കാൻ ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് ബി ജെ പി നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.