പ്രൊഫ.ഡോ.എം.ഹനീഫിന് ഫിസിഷ്യൻ ഇൻഡ്യയുടെ കേരള ചാപ്റ്ററിന്റെ ആദരം

കോട്ടയം: കുമരകത്ത് വെച്ച് നടന്ന അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഇൻഡ്യയുടെ കേരള ചാപ്റ്റർ 45-ാം വാർഷിക സംസ്ഥാന സമ്മേളനത്തിൽ പ്രൊഫ.ഡോ.എം.ഹനീഫിന് ആദരം. എ.പി. ഐ കേരള ചാപ്റ്റർ പ്രസിഡണ്ട് ഡോ. അലക്‌സാണ്ടറാണ് ഡോ.എം.ഹനീഫിനെ ആദരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്ന ഡോ. ഹനീഫ് ആലപ്പുഴ ആതിക്കാട്ടുകുളങ്ങര സ്വദേശിയാണ്. നിലവിൽ കോട്ടയം കിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്നു. ഡോ. റജീബ് മുഹമ്മദ്, ഡോ. സോജൻ സ്‌കറിയ, ഡോ. ഹരീഷ്‌കുമാർ , ഡോ. കെ.പി. പൗലോസ് എന്നിവർ സമീപം.

Advertisements

Hot Topics

Related Articles