വണ്ടി പെരിയാർ :തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലും പരിസര പഞ്ചായത്തുകളിലും വിദഗ്ധ ചികിൽസ ലഭിക്കാതെയും തുടർ ചികിൽസകൾക്ക് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെയും വലയുന്ന നിരവധി നിർധനരാണുള്ളത് .ആതുര സേവനരംഗത്ത് ഇവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വണ്ടിപ്പെരിയാർ യൂണിറ്റ് രംഗത്തെത്തിയത്. ഇതിന്റ ഭാഗമായാണ് കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പീരുമേട് എം എൽ എ വാഴൂർ സോമൻ നിർവ്വഹിച്ചു. കെ.ആർ കൃഷ്ണൻ അധ്യക്ഷനായിരുന്നു. സംഘാടകസമിതി ചെയർമാൻ പി കെ ഗോപിനാഥൻ ,അഴുത ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആർ സെൽവത്തായി മേരിക്യൂൻസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ പ്രൊവിൻഷ്യാൾ ഡോക്ടർ തോമസ് മതിലകത്ത് ,വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ജെ .ജയകുമാർ , സുനിൽകുമാർ , ഷാർബിൻ , സുനിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് മേരി ക്യൂൻസ് ഹോസ്പിറ്റൽ ഡോക്ടർ മാരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ. ഓർത്തോപീഡിക് ന്യൂറോ. ന്യൂറോ സർജറി . ജനറൽ . ലാപ് & ഓങ്കോ സർജറി (ക്യാൻസർ ) പൾ മനോളജി. ഗൈനക്കോളജി. പീഡിയാട്രിക്സ് തുടങ്ങിയവിഭാഗങ്ങളിലായി പരിശോധനകൾ നടന്നു. മെഡിക്കൽ ടീം സജീകരിച്ച ഫാർമസിയിൽ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുകയും വിദഗ്ധ ചികിൽസ ആവശ്യമായവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു മായി നിരവധിയാളുകൾ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ചികിൽസ തേടി.
ന്യൂസ് ബ്യൂറോ
വണ്ടിപ്പെരിയാർ